Grand Opening of KPPK / KPU office ( 24/04/2021)

  • koppam pravasi
  • 29 Apr 2023
  • 20 views

Grand Opening of KPPK / KPU office ( 24/04/2021)

പ്രിയരേ,


കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെയും കൊപ്പം പ്രവാസി യുണൈറ്റഡ് എൽഎൽപിയുടെയും സംയുക്ത ഓഫീസിന്റെ ഉദ്ഘാടനം കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ശ്രീ മുഹമ്മദലി പപ്പടപ്പടി നിർവഹിച്ചു. അതിനോടനുബന്ധിച്ച് കൊപ്പം പ്രവാസി യുണൈറ്റഡ് എൽ.എൽ.പിയുടെ പുതിയ സംരംഭമായ കെ.പി.യു ഹോസ്പിറ്റലിന്റെ കുറ്റിയടിക്കൽ കർമ്മവും നടന്നു, ചടങ്ങിൽ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് മുഹമ്മദലി പപ്പടപ്പടി, കൊപ്പം പ്രവാസി യുണൈറ്റഡ് എൽ.എൽ.പി മാനേജിങ്‌ ഡയറക്ടർ മണികണ്ഠൻ കോലോത്തൊടി തുടങ്ങിയവർ സംസാരിച്ചു. 


കൂടാതെ കൂട്ടായ്മ ജനറൽ സെക്രട്ടറി അഷ്റഫലി മണ്ണേങ്ങോട്, ട്രഷറർ സലീം മോൻ ആക്കപ്പറമ്പിൽ, കോർഡിനേറ്റർ ഇബ്രാഹിംകുട്ടി എസ്, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ഒ, ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മണ്ണേങ്ങോട്, ഷാഹുൽ ഹമീദ് വി, നസീർ പുലാശ്ശേരി, അബൂബക്കർ സിദ്ദീഖ് കെ കെ എന്നീ കമ്മിറ്റി ഭാരവാഹികളും പ്രവാസി കൂട്ടായ്മ മെമ്പർമാരും ഷെയർ ഹൊൾഡർമാരും പങ്കെടുത്തു.


കൊപ്പം 

24/04/2023

Share this post