Pattambi MLA Mr. Muhammed Muhsin inaugurated the water cooler drinking water project

  • 27 Feb 2022
  • 16 views

Pattambi MLA Mr. Muhammed Muhsin inaugurated the water cooler drinking water project

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ഒന്നാം വാർഷികം പ്രമാണിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നിൽ സ്ഥാപിച്ച വാട്ടർ കൂളർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൂട്ടായ്മ ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ എംഎൽഎ ശ്രീ മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു. ആവശ്യഘട്ടത്തിൽ കൂട്ടായ്മയിലെ മെമ്പർമാർക്കോ കുടുംബത്തിനോ തണലേകാൻ എന്നും കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ് എന്നതിനുദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന പ്രവർത്തനങ്ങളും ഇക്കാലയളവിൽ കൂട്ടായ്മ ഒറ്റകെട്ടായി നടത്തുകയുണ്ടായി.

Share this post