KOPPAM PANCHAYATH PRAVASI KOOTTAYMA

നമ്മുടെ നാടിന്റെ കരുതലാണ് കൊപ്പം പ്രവാസികൾ.

About KPPK

Koppam Panchayat Pravasi Koottayma (KPPK) കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികളെയും ജാതിമതരാഷ്ട്രീയഭേദമന്യേ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് പ്രധാനമായും കൂട്ടായ്മയിലെ അംഗങ്ങളായ പ്രവാസികൾക്കും പൊതുവെ നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്കും തണലേകാൻ വേണ്ടിയാണ് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ രൂപീകൃതമായിട്ടുള്ളത്. വ്യക്തമായ ഭരണഘടന അംഗങ്ങളുടെ പൊതുസമ്മതത്തോടെ ആവിഷ്കരിച്ചു അത് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഏതെങ്കിലും സ്വതന്ത്രപ്രവാസി സംഘടന നമ്മുടെ കൊപ്പം പഞ്ചായത്തിൽ നിലവിലില്ല. മാത്രമല്ല ഇതുമായി സഹകരിക്കാൻ മുന്നോട്ടുവന്ന എല്ലാ പ്രവാസികളും വാർഷിക വരിസംഘ്യയടച്ചു അംഗത്വമെടുക്കുന്നവരാണ് , അതുകൊണ്ടുതന്നെ മെമ്പർഷിപ്പ് കാർഡും അംഗത്വമെടുക്കുന്നവർക്ക് നൽകിവരുന്നു. "കൊപ്പം പഞ്ചായത്ത് പ്രവാസികൂട്ടായ്മയിലെ" മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും അനുകൂല്യങ്ങൾനൽകി സഹകരിക്കാൻ നിരവധി വ്യാപാരസ്ഥാപനങ്ങളും മറ്റും സന്നദ്ധതഅറിയിച്ചത് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ആത്മവിശ്വാസമേകുന്നു. പ്രവാസികളെ ഏകോപിപ്പിച്ചു പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും ക്ഷേമങ്ങളെയും പൊതുവെ പഞ്ചായത്തിലെ ജനങ്ങളെയും മുന്നിൽകണ്ട് 2019 ൽ രൂപീകരിക്കപ്പെട്ട "കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ" ചുരുങ്ങിയ ഈ ഒരു കാലയളവിൽത്തന്നെ 1000 ത്തോളം മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളുൾപ്പെടുന്ന ആയിരങ്ങളുടെയും സജീവ പിന്തുണയോടെ വിജയകരമായി സ്വതന്ത്രമായി മുന്നോട്ടുപോകുന്നു. അതോടൊപ്പം കൂടുതൽ പ്രവാസികൾ കൂട്ടായ്മയിൽ പങ്കുചേരാനായി മുന്നോട്ടുവരുന്നു എന്നതും സന്തോഷമേകുന്നു. കൂട്ടായ്മയിലെ മെമ്പർമാർക്ക് ഭരണഘടനാപരമായി നിർബന്ധിതമായി നൽകേണ്ടുന്ന സഹായങ്ങൾക്കപ്പുറം പഞ്ചായത്തിലെ പൊതുജനോപകാരപ്രദമായ കാര്യങ്ങളിൽ സഹായമേകാനും കൂട്ടായ്മയിലെ മെമ്പർമാർ മുന്നിട്ടുനിൽക്കുന്നു എന്നതും അഭിമാനകരമാണ്. പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ എന്ന കൂട്ടായ്മയുടെ ആപ്ത വാക്യത്തിനൊപ്പം കൂട്ടായ്മ നാടിനൊപ്പം നാട് കൂട്ടായ്മയോടൊപ്പം എന്നുള്ള വാക്യപരിണാമത്തിനായി നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം മുന്നേറാം കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികൾക്കും കൂട്ടായ്മയിലേക്ക് സ്വാഗതം.

Our Vision

പഞ്ചായത്തിലെ പ്രവാസികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക. പ്രവാസി ക്ഷേമാധിഷ്ഠിതമായ പ്രവർത്തനത്തിനൊപ്പം പ്രവാസികളുടെ കഴിവിനെയും പ്രയത്നത്തെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചക്ക് കൂടി സഹായകരമാകുന്നതരത്തിൽ കൊണ്ടുപോകുക, പങ്കാളികളാക്കുക. പ്രശംസനീയമായ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് സമസ്ത മേഖലകളിലും ഇന്ന് ഇടപെട്ടുകൊണ്ടിരിക്കുന്നു.

Our Mission

അംഗങ്ങളായപ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വളർച്ചയിൽ സാന്നിധ്യം ഉറപ്പു വരുത്തുക, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുക. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കായി എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സംരഭം എന്ന ആശയം കൂട്ടായ്മയിലെ മെമ്പർമാർ താല്പര്യപൂർവം ഏറ്റെടുത്ത് അതിവേഗം ലക്ഷ്യത്തിലേക്കടുപ്പിക്കുന്നു.

The Aim

തുടക്കത്തിൽ നടപ്പിലാക്കിയ മരണപ്പെടുന്ന മെമ്പർമാരുടെ കുടുംബത്തിന് നൽകുന്ന ധനസഹായവും ഗരുതര രോഗങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുമപ്പുറം മെമ്പർമാരുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനുതകുന്ന കാര്യങ്ങൾക്കൊപ്പം തീർത്തും പ്രയാസമനുഭവിക്കുന്ന അംഗങ്ങൾക്ക് പരസ്യമായല്ലാതെ സ്നേഹപൂർണമായ സഹായമെത്തിക്കാനും കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.

ഭാരവാഹികൾ 2023 - 2025

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ 2023 - 2025

മുഹമ്മദലി പപ്പടപടി

വൈസ് പ്രസിഡന്റ്

മുസ്തഫ ഒന്നാന്തിപ്പടി

വൈസ് പ്രസിഡന്റ്

ചന്ദ്രൻ പന്തലങ്ങാട്

ജോയിൻറ് സെക്രട്ടറി

മുസ്തഫ മണ്ണെങ്ങോട്

ജോയിൻറ് സെക്രട്ടറി

ഇബ്രാഹിംകുട്ടി സങ്കേതത്തിൽ

അഡ്വൈസറി ബോർഡ് മെമ്പർ

മണികണ്ഠൻ കോലൊത്തൊടി

അഡ്വൈസറി ബോർഡ് മെമ്പർ

അഷ്റഫലി ചോലയിൽ

അഡ്വൈസറി ബോർഡ് മെമ്പർ

2193
2193 KPPK Members
1308
1308 Bussiness Members
4,23,489.00
Donated Rs: 4,23,489.00
30+
30+ Social Activities