Public Assistance Activities
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊപ്പം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന CFLTC യിലേക്കുള്ള ബെഡ്ഡുകൾ , തലയിണകൾ, ഫോഗിങ് മെഷീൻ, സാനിറ്റയിസർ, PPE കിറ്റുകൾ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷണൻ അവർകൾക്ക് കൂട്ടായ്മ പ്രസിഡന്റ് ശ്രീ മുഹമ്മദ് അലി പപ്പടപ്പടി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി പുണ്യ സതീഷ്, പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ, J. Sup കൃഷ്ണകുമാർ എന്നിവരും, കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിമാരായ അഷ്റഫലി ചോലയിൽ, ഷാഹുൽഹമീദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ചന്ദ്രൻ പന്തലങ്ങാട്, എ കെ മുഹമ്മദ്‌കുട്ടി കുട്ടി തുടങ്ങിയവരും പങ്കെടുത്തു. കൂടാതെ ഈ കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് ചെറിയൊരു ആശ്വാസം എന്ന നിലയിൽ കൊപ്പം പോലീസ് സ്റ്റേഷനിലെ CI അബ്ദുൾ മജീദ്, SI അനൂപ്, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസുകാർക്ക് കുടകളും, മാസ്ക്കും കൊപ്പം പോലീസ് സ്റ്റേഷനിൽ വെച്ച് കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ കൈമാറുകയുണ്ടായി.